ഡൽഹി : രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേ തുടർന്ന തുടർന്ന് സുരക്ഷ ശക്തമാക്കി. ദസറ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കിടെ ഭീകരാക്രമണ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസിന് ലഭിച്ച വിവരം. ഇന്നലെ ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്.
ഡൽഹി നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയതെന്ന് ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന അറിയിച്ചു. ഭീകരാക്രമണം തടയാൻ പൊതുജനങ്ങളുടെ സഹായം തേടുമെന്നും അവർക്ക് എല്ലാവിധ സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോൾ പമ്പുകൾ, പാർക്കിംഗ് ഗ്രൗണ്ട് എന്നിവ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കി.