വീട്ടമ്മയെ പ്രണയിച്ചയാളെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു

ജയ്പൂര്‍- പ്രണയബന്ധത്തിന്റെ പേരില്‍ രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നു. ഇയാള്‍ പ്രേമിച്ച സ്ത്രീയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്നാണ് ജഗദീശ് മേവാള്‍ എന്നയാളെ തല്ലിക്കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ആറ് പേര്‍ ചേര്‍ന്ന് ഇയാളെ തറയില്‍ തള്ളിയിട്ട് വടികൊണ്ട് മര്‍ദിക്കുന്ന ദൃശ്യം വീഡിയോയില്‍ വ്യക്തമാണ്.
മരിച്ചതോടെ ശരീരം ഉപേക്ഷിച്ച് അക്രമികള്‍സ്ഥലംവിടുകയും ചെയ്തു. യുവാവിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. 11 പേര്‍ക്കെതിരെ കേസെടുത്തതായും മൂന്നു പേര്‍ വലയിലായെന്നും പോലീസ് പറഞ്ഞു.

 

Latest News