ലഖ്‌നൗ- ലഖിംപൂരിൽ കർഷകരെ കാർ കയറ്റിക്കൊന്ന കേസിൽ കേന്ദ്ര മന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ് മിശ്രയെ യു.പി പോലീസ് അറസ്റ്റ് ചെയ്തു. 12 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. പോലീസ് ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും ഇയാൾ കൃത്യമായ മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ലഖിംപുരിൽ കർഷകരെ കാർ കയറ്റിക്കൊന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് അറസ്റ്റ് നടക്കുന്നത്. ഇയാളുടെ അറസ്റ്റിന് വേണ്ടി കർഷകർ രാജവ്യാപക പ്രക്ഷോഭത്തിലാണ്.