ന്യൂദൽഹി- ഭാര്യയെ കൊലപ്പെടുത്തി ഒരുമാസത്തോളം വീട്ടിൽ ഒളിപ്പിച്ച 26കാരനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തു. ദൽഹിയിലെ തുഗ്ലഖാബാദ് എക്സ്റ്റൻഷനിലാണ് സംഭവം. ജനുവരി 11നാണ് സുരേഷ് എന്നയാൾ ഭാര്യ 30കാരിയായ മരിയയെ കൊലപ്പെടുത്തിയത്. തുടർന്ന് കിടക്കപ്പെട്ടിയിലാക്കി ഭാര്യയുടെ വീട്ടിൽ തന്നെ ഒളിപ്പിച്ചതായിരുന്നു. മറ്റൊരു യുവതിയെ വിവാഹം ചെയ്ത അവരോടൊപ്പം കഴിയാനാണ് സുരേഷ് ഈ കടുംകൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.