കോഴിക്കോട്- സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു, എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ മുന്‍ ഹരിത നേതാക്കള്‍ തിങ്കളാഴ്ച മൊഴി നല്‍കും. മറ്റന്നാള്‍ രാവിലെ 11 മണിക്ക് വനിതാ കമ്മിഷന് മൊഴി നല്കാന് കോഴിക്കോട് ടൗണ്‍ ഹാളില്‍ എത്തും. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുന്‍ ഹരിത നേതാക്കള്‍ നല്കിയ പരാതിയില്‍ മൊഴി നല്കുവാന് ഉറച്ച് നില്‍ക്കുകയാണ് നേതാക്കളായ 10 പേര്. 10 പേരും തിങ്കളാഴ്ച കോഴിക്കോട് വച്ച് വനിത കമ്മിഷന് നടത്തുന്ന അദാലത്തില്‍ പങ്കെടുക്കാന്‍ എത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ അദാലത്തില്‍ പങ്കെടുക്കാനല്ല ഇവരെത്തുന്നത്, കോഴിക്കോട് വച്ച് വനിത കമ്മിഷന്റെ ഏതെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ അവിടെ വച്ച് മൊഴി നല്‍കാം എന്നായിരുന്നു നേരത്തെ മുന്‍ ഹരിത നേതാക്കള്‍ വനിത കമ്മിഷനെ അറിയിച്ചിരുന്നത്.