Sorry, you need to enable JavaScript to visit this website.

ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ സ്ത്രീ നവജാത ശിശുവിനെ സഞ്ചിയിലാക്കി കടന്നു കളഞ്ഞു

ചെന്നൈ : പ്രസവിച്ച യുവതിക്ക് കൂട്ടിരിക്കാനായി എത്തിയ സ്ത്രീ നവജാത ശിശുവിനെ സഞ്ചിയിലാക്കി കടന്നു കളഞ്ഞു. തഞ്ചാവൂരിലെ ജനറൽ ആശുപത്രിയിലാണ് സംഭവം. രാജലക്ഷ്മി- ഗുണശേഖരൻ ദമ്പതികളുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. വീട്ടുകാർക്ക് താൽപര്യമില്ലാത്ത പ്രണയ വിവാഹമായതിനാൽ രാജലക്ഷ്മിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ബന്ധുക്കളാരും

കൂട്ടിരിപ്പിനെത്തിയിരുന്നില്ല. ഇതേതുടർന്നാണ് ഒരു സ്ത്രീയെ ഏർപ്പാടാക്കിയത്. നാലു ദിവസം മുൻപാണ് പ്രസവം നടന്നത്. അമ്മ ശുചിമുറിയിലേക്കും അച്ഛൻ ചായവാങ്ങാൻ പുറത്തേക്കും പോയപ്പോഴാണ് കൂട്ടിരിപ്പുകാരി കുഞ്ഞിനെയും കൊണ്ട് കടന്ന് കളഞ്ഞത്. ഇവർ ഓട്ടോയിൽ കയറിപ്പോകുന്നത് സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.
 

Latest News