കാബൂൾ-വടക്കൻ അഫ്ഗാനിസ്ഥാനിലെ കുന്ദൂസിൽ ഷിയാ മുസ്‌ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ഗൊസാർ-ഇ-സെയ്ദ് അബാദ് പള്ളിയിൽ ജുമുഅ നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ് കുന്ദൂസ്. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്ഫോടനം നടന്നിരുന്നു. ഈ സ്‌ഫോടനത്തിൽ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്.