ഓസ്‌ലോ-സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടു മാധ്യമപ്രവര്‍ത്തര്‍ പങ്കിട്ടു. ഫിലിപ്പൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റെസ്സയ്ക്കും റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദിമിത്രി മുററ്റോവിനുമാണു പുരസ്‌കാരം.
ഫിലിപ്പൈന്‍സിലും റഷ്യയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിനാണ് റെസ്സയും മുററ്റോവും സമാധാന പുരസ്കാരത്തിന് അര്‍ഹരായതായതെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അധ്യക്ഷ ബെറിറ്റ് റീസസ് ആന്‍ഡേഴ്‌സണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യത്തിനും പത്രസ്വാതന്ത്ര്യത്തിനുമെതിരെ വെല്ലുവിളി വര്‍ധിച്ചുവരുന്ന കാലത്ത് ലോകത്ത് ഈ ആദര്‍ശത്തിന് വേണ്ടി നിലകൊള്ളുന്ന എല്ലാ പത്രപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇരുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പുരസ്‌കാരം ഏര്‍പ്പെടുത്തിയ സ്വീഡിഷ് വ്യവസായി ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ പത്തിന് പുരസ്കാരം സമര്‍പ്പിക്കും.