ഷാഹീന്‍ ചുഴലിക്കാറ്റില്‍ മരണം 14 ആയി

മസ്‌കത്ത്- ഒമാനില്‍ കനത്ത നാശം വിതച്ച ഷാഹീന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇറാനില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ചുഴലിക്കാറ്റില്‍ മരണസംഖ്യ 14 ആയി.
കഴിഞ്ഞ ഞായറാഴ്ചയാണ് ഷാഹീന്‍ ചുഴലിക്കാറ്റ് കരയില്‍ ആഞ്ഞുവീശിയത്. ഇറാനില്‍ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ട രണ്ട് മീന്‍പിടിത്തക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

 

Latest News