ലഖ്‌നൗ- എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഗസ്റ്റ്ഹൗസിലെ മുറി തൂത്തു വൃത്തിയാക്കുന്ന ഫോട്ടോയെ കുറിച്ച് യു.പി മഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. അവരെ അതിനു പറ്റുമെന്ന് വോട്ടര്‍മാര്‍ മനസ്സിലാക്കി ക്കൊള്ളുമെന്നാണ് ആദിത്യനാഥ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കയെ സീതാപൂര്‍ ഗസ്റ്റ് ഹൗസില്‍ തടങ്കലിലാക്കിയപ്പോഴാണ് വൃത്തിഹീനമായി കിടന്നിരുന്ന മുറി അടിച്ചാവാരിയത്. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മാര്‍ഗമാണ് തങ്ങളുടെ നേതാവ് സ്വീകരിച്ചതെന്ന അടിക്കുറിപ്പോടെയാണ് 42 സെക്കന്‍ഡ് വീഡിയോ പാര്‍ട്ടി പുറത്തുവിട്ടിരുന്നത്.
ലഖിംപൂര്‍ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചോദ്യത്തിനു മറുപടി നല്‍കി.