ലണ്ടന്‍- മക്കളില്ലാത്ത പ്ലേ ബോയ് മോഡല്‍ 20 ലക്ഷം ഡോളര്‍ (ഏതാണ്ട് 15 കോടി രൂപ) വരുന്ന ആസ്തി നായയുടെ പേരില്‍ എഴുതി വെക്കുന്നു.
അപ്പാര്‍ട്ട്‌മെന്റും കാറുകളുമടങ്ങുന്ന ആസ്തി ഫ്രാന്‍സിസ്‌കോ എന്ന വളര്‍ത്തുനായക്ക് നല്‍കാനാണ് മോഡല്‍ ജു ഇസെന്റെ തീരുമാനം. ഇതിനായി അഭിഭാഷകരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ മരിച്ചാല്‍ സ്വത്തുക്കള്‍ തന്റെ നായക്കും അവനെ സംരക്ഷിക്കുന്നവര്‍ക്കും ഉപയോഗപ്പെടണമെന്ന് ജൂ ഇസെന്‍ പറഞ്ഞു.
കഠിനാധ്വാനം ചെയ്താണ് വളര്‍ന്നത്. ഭാവിയെ കുറിച്ച് ചിന്തിക്കാനുള്ള സമയം എല്ലാവര്‍ക്കുമുമ്പിലും കടന്നുവരും-അവര്‍ കൂട്ടിച്ചേര്‍ത്തു.
നായ ഫ്രാന്‍സിസ്‌കോയോടൊപ്പമുള്ള ഫോട്ടോകള്‍ പലപ്പോഴും ഇസെന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. സ്‌റ്റൈലന്‍ വസ്ത്രങ്ങളണിഞ്ഞ് അവന്‍ ഉടമയോടൊപ്പം സ്വാകര്യ വിമാനങ്ങളില്‍ യാത്ര ചെയ്യാറുമുണ്ട്.
2,19,000 പൗണ്ട് പ്ലാസ്റ്റിക് സര്‍ജറിക്ക് വേണ്ടി ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തി കഴിഞ്ഞ ജനുവരിയില്‍ വാര്‍ത്താ തലക്കെട്ടുകള്‍ പിടിച്ച ഇസെന്‍ സ്വന്തം കുട്ടികളെ കുറിച്ച് ചിന്തിക്കാനാവില്ലെന്നും പറഞ്ഞു.