ലഖ്‌നൗ- ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവത്തില്‍
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ആദ്യ സമന്‍സ് തള്ളി. ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് യു.പി പോലീസ് ആവശ്യപ്പെട്ടിരുന്നത്. വാഹനം കയറ്റി നാല് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യമയാണ് ആശിഷ് മിശ്രക്ക് പോലീസ് നോട്ടീസ് നല്‍കിയത്. ആശിഷ് മിശ്ര എവിടെയാണെന്നത് അജ്ഞാതമാണ്.
അടുത്ത നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് യോഗം ചേരുമെന്ന് സയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നും മന്ത്രി പുത്രനെ അറസ്റ്റ് ചെയ്യണമെന്നുമാണ് കര്‍ഷകരുടെ ആവശ്യ.