തിരുവനന്തപുരം : ആറ്റിങ്ങലിൽ വൻ തീപ്പിടുത്തം. ഇന്ന് പുലർച്ചെ കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടയ്ക്കാണ് തീപിടിച്ചത്. പിന്നീട് തുണിക്കട അടക്കം തൊട്ടടുത്തുള്ള ആറ് കടകളിലേക്ക് തീപടരുകയായിരുന്നു. മൂന്ന് കടകൾ പൂർണ്ണമായും കത്തി നശിച്ചു.
ഫയർ ഫോഴ്‌സ് യൂണിറ്റുകൾ മണിക്കൂറുകൾ നടത്തിയ ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.