ന്യൂദൽഹി- യു.പിയിലെ ലഖിംപുരിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ മകന്റെ വീടിന് മുന്നിൽ പോലീസ് നോട്ടീസ് പതിച്ചു. കേസിൽ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയതിനെ തുടർന്നാണ് യു.പി പോലീസ് നീക്കം. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആശിഷ് മിശ്രയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന് എതിരെ നേരത്തെ പോലീസ് സമൻസ് പുറപ്പെടുവിച്ചിരുന്നു. നാളെ(വെള്ളി)രാവിലെ പത്തിന് ചോദ്യം ചെയ്യലിന് പോലീസ് സ്‌റ്റേഷനിൽ എത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും മറ്റു നടപടികൾ തുടർന്നുണ്ടാകുമെന്നുമാണ് ലഖ്‌നൗ സോൺ ഐ.ജി ലക്ഷ്മി സിംഗ് വ്യക്തമാക്കി.