Sorry, you need to enable JavaScript to visit this website.

ആറ്റിങ്ങലിലെ പോലീസുകാരിക്ക് എട്ടിന്റെ പണി, ഇനി ആ യൂണിഫോം വേണ്ട

തിരുവനന്തപുരം : അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിച്ച് നടുറോഡിൽ അപമാനിച്ച ആറ്റിങ്ങലിലെ പോലീസുകാരിക്ക് എട്ടിന്റെ പണി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയെ യൂണിഫോമിലുള്ള ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും അവർ പൊതുജനങ്ങളുമായി ബന്ധമില്ലാത്ത മറ്റ് പണികൾ ചെയ്യട്ടേയെന്നും പട്ടികജാതി-പട്ടിക വർഗ കമ്മീഷൻ ഉത്തരവിറക്കി. ഇവരുടെ നടപടി പോലീസ് സേനയുെട അന്തസ്സിന് കളങ്കമേൽപ്പിച്ചതായും ഉത്തരവിൽ പറയുന്നുണ്ട്.

പിങ്ക് പോലീസ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥയായ സി.പി. രജിതയാണ് തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് അപമാനിക്കാൻ ശ്രമിച്ചത്. ഐ.എസ്.ആർ.ഒ യിലേക്ക് ചേംബറുകളുമായി പോകുന്ന ട്രെയിലറുകൾ കാണാൻ എട്ടു വയസ്സുകാരിയായ മകളോടൊപ്പം കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ആറ്റിങ്ങൾ മൂന്ന് മുക്കിലെത്തിയതായിരുന്നു ജയചന്ദ്രനും മകളും.  ഇവിടെ നിർത്തിയിട്ടിരുന്ന പിങ്ക് പോലീസിന്റെ ജീപ്പിനരികെ സ്‌കൂട്ടർ നിർത്തിയ ശേഷം ഇരുവരും വെള്ളം വാങ്ങാനായി പോയി മടങ്ങി വന്നു. ഈ സമയം ജയചന്ദ്രൻ പോലീസ് ജീപ്പിൽ നിന്ന് തന്റെ ഫോൺ മോഷ്ടിച്ച് മകളുടെ കൈയിൽ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ് രജിത രംഗത്തെത്തുകയായിരുന്നു.താൻ ഫോൺ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും ഇവിടെ കൂടി നിന്ന ആളുകളുടെ മുന്നിൽ വെച്ച് കള്ളൻമാരായി ചിത്രീകരിക്കുകയും അസഭ്യം പറയുകയുമായിരുന്നു. 

ഇതിനിടെ രജിതയുടെ ഫോൺ പോലീസ് ജീപ്പിൽ നിന്ന് തന്നെ മറ്റൊരു പോലീസുകാരി കണ്ടെത്തുകയായിരുന്നു. ഇതോടെ കൂടി നിന്നവർ പോലീസിനെതിരെ തിരിഞ്ഞു. എന്നാൽ തന്റെ തെറ്റ് സമ്മതിക്കാതെ രജിത ജീപ്പെടുത്ത് പോവുകയാണുണ്ടായത്.
അച്ഛനെയും മകളെയും അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വിവാദമാകുകയും രജിതക്കെതിരെയുള്ള നടപടി കേവലം ഒരു പണിഷ്‌മെന്റ് ട്രാൻഫറിൽ ഒതുക്കുകയുമായിരുന്നു. ഇതേത്തുടൻന്ന് ജയചന്ദ്രൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല, പിന്നീട് പട്ടികജാതി-പട്ടിക വർഗ കമ്മീഷന് നൽകിയ പരാതിയിലാണ് ഇപ്പോൾ രജിതക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുക്കുന്നത്.
 

Latest News