ഗര്‍ഭിണിയാണെന്ന വിവരം പങ്കാളിയെ അറിയിക്കാന്‍ യുവതി സ്വീകരിച്ച വിചിത്ര മാര്‍ഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഐസ് ക്രീമില്‍ പ്രഗ്‌നെന്‍സി ടെസ്റ്റ് കിറ്റ് ഒളിപ്പിച്ച് യുവതി സമ്മാനിക്കുന്ന വീഡിയോ ആണ് ടിക് ടോകില്‍ പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിനാളുകള്‍ ഇത് കാണുകയും കമന്റിടുകയും ചെയ്തു.
മക്‌ഡോണള്‍ഡ് ഐസ്‌ക്രീമില്‍ പോസിറ്റീവ് ടെസ്റ്റ് കിറ്റ് ഒളിപ്പിച്ച വീഡിയോ ലിസയെന്ന യുവതി ഉടന്‍ തന്നെ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.