ലക്‌നൗ : ലഖിംപൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് യു.പി പോലീസ് അനുമതി നിഷേധിച്ചു. കർഷക പ്രക്ഷോഭത്തിലേക്ക് കേന്ദ്ര മന്ത്രിയുടെ മകൻ കാർ ഇടിച്ചു കയറ്റിയതിനെ തുർന്ന് കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാനായാണ് രാഹുൽ ലഖിംപൂരിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്,
ലക്‌നോവിൽ നിരോധനാഞ്ജയുള്ളതിനാൽ അനുമതി നൽകാനാവില്ലെന്ന് രാഹുലിന് വേണ്ടി അനുമതി തേടിയ എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സർക്കാർ അറിയിച്ചു. കർഷകരെയും അവരുടെ കുടുംബത്തെയും സന്ദർശിക്കാനായി കഴിഞ്ഞ ദിവസം എത്തിയ പ്രിയങ്കാ ഗാന്ധിയെ പോലീസ് 30 മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച ശേഷം പിന്നിട് അറസ്റ്റ് ചെയ്തിരുന്നു. നിരോധനാഞ്ജ നിലനിൽക്കുന്നതിനാൽ ലഖിംപൂറിലേക്ക് വന്നാൽ രാഹുലിനെയും അറസ്റ്റ് ചെയതേക്കും.