പാരീസ് : ഫ്രഞ്ച് കത്തോലിക്കാ പള്ളികൾക്ക് കീഴിലുള്ള പുരോഹിതർ 3.3 ലക്ഷം കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതായി വെളിപ്പെടുത്തൽ. കഴിഞ്ഞ 70 വർഷത്തിനിടയിലാണ് ഇത്രയധികം കുട്ടികളെ പീഡിപ്പിച്ചത്. ഇവരിൽ അധികവും ആൺകുട്ടികളാണ്.
ഒരു സ്വതന്ത്ര സമിതി നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ദൃക്‌സാക്ഷികൾ, പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവർ എന്നിവരെ നേരിട്ട് കണ്ടാണ് അന്വോഷണ സമിതി വിവരങ്ങൾ ശേഖരിച്ചത്. 3200 ഓളം പേരാണ് കുട്ടികളെ ദുരുപയോഗം ചെയ്തതെന്ന് സമിതി അധ്യക്ഷൻ ഴാൻ മാർക്ക് സൗവ് പറഞ്ഞു.
ലൈംഗിക പീഡന വിവരങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് പ്രാൻസിസ് മാർപ്പാപ്പ നടുക്കവും ദുഖവും രേഖപ്പെടുത്തി.