Sorry, you need to enable JavaScript to visit this website.

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിന് ചുക്കാൻ പിടിച്ചത്  സമുദായ നേതാവ്

കോട്ടയം- മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പു വലയിൽ കുടുങ്ങിയവരുടെ എണ്ണം കൂടുന്നു. കോട്ടയത്ത് ചുക്കാൻ പിടിച്ചത് സമുദായ നേതാവ്. കോട്ടയം നഗരത്തിലെ വ്യാപാരിയിൽ നിന്നു തട്ടിയെടുത്തത് 35 ലക്ഷം രൂപ. 114 കോടി രൂപ അക്കൗണ്ടിലെത്തിയെന്നും ബാങ്കിൽ നിന്നും പിൻവലിക്കാൻ ചില നിയമ തടസ്സങ്ങളുണ്ടെന്നുമാണ് മോൻസൺ വ്യാപാരിയോടു പറഞ്ഞത്്. തൽക്കാലത്തേക്ക് 35 ലക്ഷം രൂപ നൽകിയാൽ ഒരു കോടി തിരികെ തരാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മോൻസൺ കോട്ടയത്ത് നടത്തിയ തട്ടിപ്പുകൾക്ക് ചുക്കാൻ പിടിച്ചത് കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശിയായ സമുദായ നേതാവാണ്. ഇയാളും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും മോൻസന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ചേർന്ന് സമാനമായ നിരവധി ഇടപാടുകൾ നടത്തിയിട്ടുള്ളതായാണ് വിവരം. ഏതാനും മാസങ്ങൾക്ക് മുൻപ് കോട്ടയത്തെ സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ഡോക്ടറുടെ മകളുടെ വിവാഹത്തിൽ നിറഞ്ഞു നിന്നത് മോൻസണും ഭാര്യയും, വേളൂർ സ്വദേശിയായ തട്ടിപ്പുകാരനുമായിരുന്നു. കോവിഡ് നിയന്ത്രണത്തിനിടെ നടന്ന വിവാഹ സൽക്കാരത്തിൽ ഡോക്ടറുടെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമായിരുന്നു ക്ഷണം. മോൻസണും, വേളൂർ സ്വദേശിയും ഉൾപ്പെടെ കുറച്ചു പേർ മാത്രമാണ് വിവാഹ സൽക്കാരത്തിൽ ഉണ്ടായിരുന്നത്. തട്ടിയെടുത്ത 35 ലക്ഷം രൂപ തിരികെ ചോദിച്ച് ചെന്ന വ്യാപാരിയെ പോലീസിനെയും, വനിതാ ജീവനക്കാരിയേയും ഉപയോഗിച്ച് പീഡനക്കേസിൽ പെടുത്തി അകത്താക്കുകയും ചെയ്തു മോൻസൺ. ദിവസങ്ങൾ കഴിഞ്ഞാണ് വ്യാപാരി പുറം ലോകം കണ്ടത്. മോൻസണ് 35 ലക്ഷം രൂപ കൊടുക്കാൻ നിർദേശിച്ചത് റിട്ട. എസ്.പിയാണത്രെ.
 

Latest News