Sorry, you need to enable JavaScript to visit this website.

എമിറേറ്റ്‌സ് ഡ്രോ നറുക്കെടുപ്പില്‍ ഏഴുപേര്‍ക്ക് 77,777 ദിര്‍ഹം വീതം സമ്മാനം

ദുബായ്- എമിറേറ്റ്‌സ് ഡ്രോയുടെ രണ്ടാമത്തെ നറുക്കെടുപ്പില്‍ ഏഴ് ഭാഗ്യവാന്മാര്‍. ഓരോരുത്തരും 77,777 ദിര്‍ഹം വീതമാണ് സമ്മാനം.
ഓരോ ആഴ്ചയിലെയും വിജയികള്‍ക്ക് 7,7,777 ദിര്‍ഹം വീതം സമ്മാനം നല്‍കുന്നതാണ് എമിറേറ്റ്്‌സ് ഡ്രോ.  മുഹമ്മദ് അമീന്‍ കാട്ടൂര്‍, മിരാന്‍ സാമിലാന്‍, കെ.കെ. ഷഫീഖ്, സെയിന്‍ ഭട്ട്, വെങ്കട്ട സൂര്യനാരായണ, ജോയി ദുലാ ജുനിയോ, മുഹമ്മദ് നസീഫ് കാനീലകത്ത് എന്നിവരാണ് ഈ ആഴ്ചയിലെ ഭാഗ്യവാന്മാര്‍. ഇവര്‍  കഴിഞ്ഞദിവസം രാത്രി നടന്ന നറുക്കെടുപ്പിലെ ഏഴക്ക സംഖ്യ 4 2 2 6 9 4 9.

ഇതില്‍ മൂന്ന് പേരുടെ നാല് അക്കങ്ങള്‍ ഒത്തുവന്നു. ഇവര്‍ക്ക് 7,777.69 ദിര്‍ഹം വീതം ലഭിക്കും. 69 പേരുടെ മൂന്ന് അക്കങ്ങള്‍ ഒത്തുവരികയും ഇവര്‍ക്ക് 777 ദിര്‍ഹം സമ്മാനമായി ലഭിക്കുകയും ചെയ്തു. അതേസമയം, 741 പേരുടെ രണ്ട് അക്കങ്ങള്‍ ഒത്തുവരികയും ഇവര്‍ക്ക് 77 ദിര്‍ഹം സമ്മാനം ലഭിക്കുകയും ചെയ്തു. ആകെ 800 വിജയികള്‍ക്ക് 1,34,000 ദിര്‍ഹം സമ്മാനത്തുകയാണ് പങ്കുവച്ചത്. വരും നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്കും ഗ്രാന്‍ഡ് പ്രൈസ്  77,777,777 ദിര്‍ഹം നേടാനുള്ള അവസരമുണ്ട്.

ശനിയാഴ്ച തോറും നടക്കുന്ന എമിറേറ്റ്‌സ് ഡ്രോ പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ 50 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.

 

Latest News