വാഷിംഗ്ടണ്‍- ബിറ്റ് കോയിനെ പണമായി കരുതാനാവില്ലെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്)എം.ഡി ക്രിസ്റ്റാലിനി ജോര്‍ജീവ പറഞ്ഞു. മൂല്യത്തില്‍ സ്ഥിരതയുണ്ടാകന്‍ ബിറ്റ് കോയിനുകള്‍ക്ക് ആസ്തിയുടെ പിന്‍ബലമില്ല. അതുകൊണ്ടുതന്നെ ബിറ്റ് കോയിന്‍ മൂല്യം വന്‍തോതില്‍ ഇടിയുകയും കയറുകയും ചെയ്യും.
പണത്തിന്റെ ചരിത്രത്തില്‍ ഇത്തരം കോയിനുകളെ പണമായി കരുതുക പ്രയാസമാണ്-അവര്‍ പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളുടെ പിന്തുണയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ മാത്രമേ ഡിജിറ്റല്‍ മണിയായി കണക്കാക്കാനാകൂ- ക്രിസ്റ്റലിന് ജോര്‍ജീവ കൂട്ടിച്ചേര്‍ത്തു.