തിരുവനന്തപുരം : ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ തന്നെ തുടരും. ചില ജില്ലാ അധ്യക്ഷൻമാരെ മാറ്റിക്കൊണ്ടുള്ള അഴിച്ചുപണിയാണ് പാർട്ടിയിൽ നടത്തിയിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്. കാസർകോട് ജില്ലാ പ്രസിഡന്റുമാരെയാണ് മാറ്റിയത്. എം.ഗണേഷ് സംഘടനാ സെക്രട്ടറി സ്ഥാനത്ത് തുടരും.
പാർട്ടി വക്താവായിരുന്ന ബി.ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി. പുതിയ ട്രഷററായി ജെ.ആർ..പദ്മകുമാറിനെ നിയമിച്ചു. എ.എൻ. രാധാകൃഷ്ണനും, ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. ഇ.കൃഷ്ണദാസാണ് ട്രഷറർ. നടൻ കൃഷ്ണകുമാറിനെ ദേശീയ കൗൺസിൽ അംഗമാക്കിയിട്ടുണ്ട്. കെ.സുരേന്ദ്രനാണ് പുനസംഘടനാ ലിസ്റ്റ് പുറത്ത് വിട്ടത്.