ന്യൂദല്‍ഹി-മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭാ ഡേ.
മക്കള്‍ക്ക് യാതൊന്നും നിഷേധിക്കാതെ വളര്‍ത്തുന്ന മാതാപിതാക്കള്‍ പലവിധ പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ആര്യന്റെ കേസ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് പ്രധാനമാണ്. ഷാരൂഖ് ഖാന്റെ മകനായതുകൊണ്ടുതന്നെ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വൈറലാകുകയാണ്. സുശാന്ത് സിംഗ് രജ്പുത്തിനുശേഷം രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന കേസാണിതെന്നും നിയമം രാജ്യത്തെ എല്ലാ പൗരന്മാരേയും പോലെ ഷാരൂഖ് ഖാന്റെ മകനും ബാധകമാണെന്നും ശോഭാ ഡേ പറഞ്ഞു.