ലഖ്‌നൗ- ഏതെങ്കിലും ഉത്തരവോ എഫ്.ഐ.ആറോ ഇല്ലാതെ തന്നെ 28 മണിക്കൂര്‍ തടവിലാക്കിയെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിസംബോധന ചെയ്താണ് പ്രിയങ്കയുടെ ട്വീറ്റ്.
ലഖിംപുരില്‍ കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ചോദിച്ചു.
കര്‍ഷകരെ സന്ദര്‍ശിക്കുന്നതിന് ലഖിംപുരിലേക്ക് പുറപ്പെട്ട പ്രിയങ്കയെ കഴിഞ്ഞ ദിവസം യു.പിയിലെ സീതാപൂരില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വൃത്തിയില്ലാത്ത ഗസ്റ്റ് ഹൗസിലെ മുറിയില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക നിലം തൂത്ത് വൃത്തിയാക്കുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.