Sorry, you need to enable JavaScript to visit this website.

യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ നടുറോഡില്‍ കൊലപ്പെടുത്തി

ന്യൂദല്‍ഹി- ദല്‍ഹിയില്‍ 23 കാരനായ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ കേസില്‍ കാമുകിയുടെ മാതാപിതാക്കളേയും ബന്ധുവിനേയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ പോലീസ് അന്വേഷിച്ചുവരുന്നു. വെള്ളിയാഴ്ച രാത്രിയാണ് 23 കാരനായ അങ്കിത് കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷമായി യുവാവ്  20 കാരിയുമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല.
വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് പെണ്‍കുട്ടി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ മാതാപിതാക്കളും അമ്മാവും ചേര്‍ന്ന് അങ്കിതിനെ നടുറോഡില്‍ തല്ലിച്ചതച്ച ശേഷം കുത്തിക്കൊല്ലുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ യുവാവിന്റെ അമ്മയ്ക്കും മര്‍ദനമേറ്റു. കഴുത്തിനു കുത്തേറ്റ അങ്കിതിനെ ആശുപത്രിയിലെത്തിക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും നടുറോഡില്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. യുവാവിനെ തല്ലിച്ചതക്കുന്നത് കണ്ടവര്‍ ആരും ഇടപെടുകയോ പോലീസില്‍ അറയിക്കുകയോ ചെയ്തില്ല. ആശുപത്രയിലേക്ക് കൊണ്ടുപോകാന്‍ പോലും ആരുടേയും സഹായിച്ചില്ലെന്ന് അങ്കിതിന്റെ അമ്മ പരാതിപ്പെട്ടു. 
 

Latest News