ന്യൂദൽഹി- രാജ്യസഭയിലെ മുഴുവൻ സെഷനുകളിലും പൂർണമായും പങ്കെടുത്തത് ഒരു എം.പി മാത്രം. തമിഴ്‌നാട്ടിൽനിന്നുള്ള എ.ഐ.എ.ഡി.എം.കെ അംഗം എസ്.ആർ ബാലസുബ്രഹ്‌മണ്യമാണ് മുഴുവൻ സെഷനുകളിലും പങ്കെടുത്ത ഒരേയൊരു എം.പി. 75-കാരനായ ബാലസുബ്രഹ്‌മണ്യം ഏഴു സെഷനുകളിലെ 138 സിറ്റിംഗുകളിലും പങ്കെടുത്തു. അശോക് ബാജ്‌പേയ്, ഡി.പി വാഥാസ്, നീരജ് ശേഖർ, വികാസ് മഹാത്മേ, രാംകുമാർ വർമ എന്നിവർ ആറു സെഷനുകളിൽ പൂർണമായും പങ്കെടുത്തു. രാകേഷ് സിൻഹ , സുധൻസു ത്രിവേദി, ഡോ.കൈലാഷ് സോണി, നരേഷ് ഗുജ്‌റാൽ, വിശ്വംഭർ പ്രസാദ് നിഷാദ്, കുമാർ കേഥ്കർ, അമീ യാഗ്നിക് എന്നിവർ അഞ്ചു സെഷനുകളിൽ ഭാഗഭാഗാക്കായി.