Sorry, you need to enable JavaScript to visit this website.

വീട്ടുതടങ്കലിലാക്കിയതിനു പിന്നില്‍ ഇന്ത്യയല്ലെന്ന് ഹാഫിസ് സഈദ്

ലാഹോര്‍- പാക്കിസ്ഥാന്‍ സര്‍ക്കാരാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സഈദ്. ഇന്ത്യയും അമേരിക്കയുമാണ് തന്നെ തടങ്കലിലാക്കിയതിനു പിന്നിലെന്ന് നേരത്തെ ഉന്നയിച്ച ആരോപണമാണ് ഹാഫിസ് സഈദ് ഇപ്പോള്‍ തിരുത്തിയത്. കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍നിന്ന് തടയാനാണ് പാക് സര്‍ക്കാര്‍ തന്നെ തടങ്കലിലാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അത് മോഡി സര്‍ക്കാരല്ല, നമ്മുടെ സ്വന്തം പാക്കിസ്ഥാനി ഗവണ്‍മെന്റാണ് പത്ത് മാസം എന്നെ തടങ്കലിലാക്കിയത്. കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരരുതെന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്-അദ്ദേഹം പറഞ്ഞു. നസ്രിയ പാക്കിസ്ഥാന്‍ ട്രസ്റ്റ് ലാഹോറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹാഫിസ് സഈദ്. കഴിഞ്ഞ നവംബറില്‍ മോചിതനായ ഹാഫിസ് സഈദ് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സമ്മര്‍ദം കാരണമാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് ആരോപിച്ചിരുന്നു.
കശ്മരില്‍ നടക്കുന്ന അതിക്രമങ്ങള്‍ പാക് സര്‍ക്കാര്‍ വിസ്മരിക്കാന്‍ പാടില്ലെന്നും കശ്മീരി ജനതയെ സ്വാതന്ത്ര്യം നേടാന്‍ സഹായിക്കണമെന്നും 2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരനായ ഹാഫിസ് സഈദ് പറഞ്ഞു.
 

Latest News