മുംബൈ-മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന് പിറകെ, ഷാറൂഖ് ഖാന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ഷാറൂഖ് മകനെ പറ്റി പറയുന്ന പഴയ വീഡിയോയാണ് വൈറലാകുന്നത്. ഷാറൂഖും ഭാര്യ ഗൗരിഖാനുമാണ് സിമി അഗർവാളിന് അഭിമുഖം നൽകിയത്.
ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. അവന് പെൺകുട്ടികളുടെ പിറകെ നടക്കാനും എത്രവേണമെങ്കിലും പുകവലിക്കാനും കഴിയുമെന്ന്. അവന് ലഹരിമരുന്ന് ഉപയോഗിക്കാനും കഴിയുമെന്ന് എന്നായിരുന്നു ഷാറൂഖിന്റെ വാക്കുകൾ. വർഷങ്ങൾക്ക് മുമ്പ് ഷാറൂഖ് പറഞ്ഞ വാക്കുകൾ അതേപടി ആവർത്തിക്കുകയാണെന്നാണ് പലരുടെയും വിമർശനം. ആര്യൻ കുഞ്ഞായിരിക്കുമ്പോഴായിരുന്നു ഷാറൂഖ് അഭിമുഖം നൽകിയത്.
This is what #SRK did teach to his son #AryanKhan, So he is not wrong at all. pic.twitter.com/9H0UdhNNIB
— KRKBOXOFFICE (@KRKBoxOffice) October 3, 2021