ലഖ്‌നൗ- യുപിയിലെ ലഖിംപൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്നും ഇവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. കര്‍ഷകരെന്ന പേരില്‍ നിരവധി പേര്‍ വാളു വടികളും ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിക്കെതിരെ പ്രതിഷേധവുമായി റോഡരികില്‍ നില്‍ക്കുകയായിരുന്ന കര്‍ഷക സമരക്കാര്‍ക്കു നേരെ കാറിടിയിച്ചു കയറ്റി നാലു കര്‍ഷകരെ കൊന്നതിന് മന്ത്രി അജയ് മിശ്രയുടെ മകനെതിരെ യുപി പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ തന്റെ മകനെതിരായ ആരോപണം മന്ത്രി നിഷേധിച്ചു. സംഭവസ്ഥലത്ത് തന്റെ മകന്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കര്‍ഷകരുടെ മേല്‍ ഇടിച്ചു കയറിയ വാഹനങ്ങളിലൊന്നായ ജീപ്പ് മന്ത്രിയുടെ പേരിലാണെന്ന് രജിസ്‌ട്രേഷന്‍ വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
I demand that Rs 50 lakhs be given to the families of each BJP worker who were killed yesterday. The matter should be investigated either by CBI, SIT or by a sitting/retired judge and strict action be taken against the culprits: Union Minister Ajay Mishra Teni in Lakhimpur Kheri https://t.co/aSSy3PAvpT
— ANI UP (@ANINewsUP) October 4, 2021