മുംബൈ-ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് മയക്കുമരുന്ന് നൽകിയത് ശ്രേയസ് നായരെന്ന് കണ്ടെത്തി. ഇയാളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ(എൻ.സി.ബി)കസ്റ്റഡിയിലെടുത്തു. ആര്യനും സുഹൃത്ത് അർബാസ് ഖാനും മയക്കുമരുന്ന് നൽകിയത് ശ്രേയസ് നായരാണെന്നാണ് കണ്ടെത്തൽ. ശ്രേയസ് നായരെ ഇന്ന് കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. ആര്യന്റെയും അർബാസിന്റെയും വാട്‌സാപ്പ് ചാറ്റുകളിൽനിന്നാണ് ശ്രേയസ് നായരെ പറ്റിയുള്ള വിവരം ലഭിച്ചത്. ഇവർ നേരത്തെയും ചില ചടങ്ങുകളിൽ ഒന്നിച്ചു പങ്കെടുത്തിരുന്നു. ആരാണ് ലഹരി മരുന്ന് നൽകിയത് എന്ന കാര്യം ആര്യനും അർബാസ് ഖാനും ഇതേവരെ വെളിപ്പെടുത്തിയിരുന്നില്ല.