ലക്‌നൗ : കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർ പ്രദേശ് പാലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ പ്രിയങ്ക എത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്. എന്നാൽ ഇക്കാര്യം പോലീസ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.
യുപിയിലെ ഹർഗാവോൺ സ്റ്റേഷൻ പരിധിയിൽ വെച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ഇന്നലെ ലഖിംപൂർ ഖേരിയിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ കോൺവോ വാഹനവ്യൂഹമിടിച്ച് കയറ്റി നാല് കർഷകർ ഉൾപ്പെടെ എട്ട് പേരാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് പ്രിയങ്ക ഗാന്ധി ലഖിംപൂരിലെത്തിയത്. ഇത് കർഷകരുടെ രാജ്യമാണെന്നും, കർഷകരെ കാണുന്നതിന് എന്തിനാണ് തടയുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കർഷകരുടെ ശബ്ദം കൂടുതൽ ശക്തമാകുമെന്നും അവർ പ്രതികരിച്ചു.