ന്യൂയോര്‍ക്ക്- യു.എസ് ക്യാപിറ്റോളില്‍ ജനുവരിയില്‍ നടന്ന കലാപത്തിന് പ്രേരണ നല്‍കിയെന്ന ആരോപണം തള്ളി ഫെയ്‌സ്ബുക്ക്. കൗമാരക്കാരേയും യുവാക്കളേയും വിഷവാഹകരാക്കി മാറ്റുന്നതില്‍ ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമുകള്‍ പങ്കുവഹിക്കുന്നതായി യു.എസ് കോണ്‍ഗ്രസില്‍ ശക്തമായ വിമര്‍ശമുയര്‍ന്നിരുന്നു. യുവാക്കളായ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെ ഇത് ബാധിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്ക് നയകാര്യ മേധാവി നിക് ക്ലെഗ് ആരോപണം തള്ളി.