മുംബൈ- ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യനേയും മറ്റു രണ്ടു പേരയും തിങ്കളാഴ്ച വരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) കസ്റ്റഡിയില്‍ വിട്ടു.
രണ്ടു ദിവസത്തെ കസ്റ്റിഡിയാണ് എന്‍.സി.ബി ആവശ്യപ്പെട്ടതെങ്കിലും കോടതി നാളെ വരെയാണ് (ഒക്ടോബര്‍ നാല്) അനുവദിച്ചത്.
ആര്യന്‍ ഖാനോടൊപ്പം അര്‍ബാസ് സേഠ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരെയാണ് എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടത്.
റെയ്ഡില്‍ 13 ഗ്രാം കൊക്കെയിനും 21 ഗ്രാം ചരസുമാണ് കണ്ടെടുത്തത്. ഇതിനു പുറമെ 22 എം.ഡി.എം.എ ഗുളികകളും ലഭിച്ചു.