മുംബൈ- മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യനോടൊപ്പം സെല്‍ഫി എടുത്തയാള്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഉദ്യോഗസ്ഥനല്ലെന്ന് വിശദീകരണം. എന്‍.സി.ബി ഉദ്യോഗസ്ഥനോ ജീവനക്കാരനോ അല്ലെന്നാണ് ഏജന്‍സിയുടെ വിശദീകരണം.
ആഡംബര കപ്പലില്‍ റെയഡ് നടത്തി ആര്യനെ പിടികൂടിയതിനു പിന്നാലെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.