ധാക്ക- റോഹിംഗ്യ അവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ്.
സമാധാനത്തിനും മനുഷ്യാവകശങ്ങള്‍ക്കും വേണ്ടിയുള്ള അറാക്കന്‍ റോഹിംഗ്യ സൊസൈറ്റി തലവന്‍ മുഹീബുല്ലയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. തെക്കുകിഴക്കന്‍ ജില്ലയായ കോക്‌സസ് ബസാറിലെ കുതുപുലാംഗ് അഭയാര്‍ഥി ക്യാമ്പില്‍ വെച്ചാണ് അജ്ഞാതര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്.
പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2017 ല്‍ മ്യാന്മര്‍ സൈന്യം കിരാത ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഏഴു ലക്ഷം റോഹിംഗ്യ മുസ്്‌ലിംകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.