തൂനിസ്- തുനീഷ്യയില്‍ പാര്‍ലമന്റ് സസ്‌പെന്‍ഡ് ചെയ്ത് അധികാരം പിടിച്ച പ്രസിഡന്റ് കൈസ് സഈദിനെ പിന്തുണച്ച് ആയിരങ്ങള്‍ റാലി നടത്തി. വിമര്‍ശകര്‍ അട്ടിമറിയെന്ന് ആക്ഷേപിക്കുന്നതിനിടെയാണ് രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരുത്തുമെന്ന സഈദിന്റെ വ്ഗാദാനം അംഗീകരിച്ചുകൊണ്ടും അദ്ദേഹത്തെ പിന്തണച്ചും ജനങ്ങള്‍ പ്രകടനം നടത്തിയത്.
സഈദിന്റെ നടപടികള്‍ക്കെതിരെ കഴിഞ്ഞ രണ്ടാഴ്ചയും പ്രതിഷേധം അരങ്ങറിയ സ്ഥലത്തുതന്നെയാണ് പ്രസിഡന്റിനെ പിന്തുണച്ചുകൊണ്ടുള്ള റാലി.
പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഇസ്ലാമിക കക്ഷി അന്നഹ്ദക്കെതിരെ പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി. പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിടണമെന്നും പത്ത് വര്‍ഷമായി ജനങ്ങള്‍ക്ക് ദുരിതം സമ്മാനിക്കുന്നവരെ വിചാരണ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.