ജയ്പൂര്‍- സത്യത്തിന്റേയും അഹിംസയുടേയും മതേതരത്വത്തിന്റേയും മൂല്യങ്ങള്‍ അംഗീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും തയാറാകണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രചരിപ്പിച്ച മൂല്യങ്ങള്‍ ഈ നേതാക്കള്‍ സ്വീകരിച്ചാല്‍ ഹിന്ദുത്, ലൗജിഹാദ് തുടങ്ങിയ പ്രശ്‌നങ്ങള്‍ രാജ്യത്ത് ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ ഘാതകന്‍ ഇവരുടെ ആദര്‍ശത്തിന്റെ ആളായിരുന്നുവെന്ന് മൊത്തം ലോകത്തിന് അറിയാമെന്നും പ്രശാസന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ഗാന്ധിയെ അംഗീകരിച്ചത്. രാഷ്ട്രീയ മോഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി മാത്രമാണിതെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് ആരോപിച്ചു.