Sorry, you need to enable JavaScript to visit this website.

ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച മുസ്‌ലിം യുവാവിനെ കൊന്ന് റെയില്‍വെ ട്രാക്കില്‍ തള്ളി; പിന്നില്‍ ഹിന്ദുത്വ സംഘടനയെന്ന് കുടുംബം

ബെല്‍ഗാവി- കര്‍ണാടകയില്‍ ബെല്‍ഗാവിയില്‍ സെപ്തംബര്‍ 28ന് റെയില്‍വേ ട്രാക്കില്‍ 24കാരന്റെ മൃതദേഹം കണ്ട സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലാണ് 24കാരന്‍ അര്‍ബാസ് അഫ്താബ് മുല്ല എന്ന യുവാവിനെ കൊന്നതെന്ന് മതാവ നജീമ ശെയ്ഖ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കൊലപാതകത്തിനു പിന്നില്‍ പെണ്‍കുട്ടിയുടെ പിതാവും തീവ്രഹിന്ദുത്വ സംഘടനയുമാണെന്നും നജീമ പരാതിപ്പെട്ടു. 

വികലമാക്കിയ രീതിയിലായിരുന്നു അര്‍ബാസിന്റെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യുവാവിന് ഹിന്ദു പെണ്‍കുട്ടിയുമായുണ്ടായിരുന്ന പ്രണയവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞ്. സിവില്‍ എഞ്ചിനീയറിങ് ബിരുദധാരിയായ അര്‍ബാസ് ബെല്‍ഗാവിയില്‍ കാര്‍ ഡീലറായിരുന്നു. രണ്ടു വര്‍ഷത്തോളമായുള്ള പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛനും ഹിന്ദുത്വ സംഘടനയും തങ്ങളുമായി ചര്‍ച്ച നടത്തി അര്‍ബാസും പെണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നതായും നജീമ പറഞ്ഞു. 

'പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ചിരുന്നു. ഇരു കുടുംബങ്ങള്‍ക്ക് ഈ ബന്ധം അറിയാമായിരുന്നു. ചര്‍ച്ചയിലൂടെ പരിഹരിച്ച് ഞങ്ങളുടെ കയ്യില്‍ നിന്ന് ഹിന്ദുത്വ സംഘടനയുടെ ആളുകള്‍ പണവും വാങ്ങി. ഈ ബന്ധം തുടര്‍ന്നാല്‍ അര്‍ബാസിനെ എന്നേയും കൊല്ലാനായി ആയിരം ഹിന്ദുത്വതീവ്രവാദികള്‍ തയാറായി നില്‍ക്കുന്നുണ്ടെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കാനായി ഞങ്ങള്‍ താമസം ഖാനാപൂരില്‍ നിന്നും ബെല്‍ഗാവി സിറ്റിയിലേക്കു മാറ്റുകയും ചെയ്തിരുന്നു. ചര്‍ച്ചയ്ക്കായി തങ്ങളെ ഖാനാപൂരിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാങ്ങുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവിടെ വച്ച് അര്‍ബാസിന്റെ ഫോണിലുള്ള പെണ്‍കുട്ടിയുടെ എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്യിച്ചു. പഴയ ഫോണ്‍ നമ്പര്‍ മാറ്റി പുതിയ സിം എടുത്തു. സെപ്തംബര്‍ 26നായിരുന്നു ഇത്. സെപ്തംബര്‍ 27ന് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യത്തിന് ഞാന്‍ ഗോവയിലേക്ക് പോയതായിരുന്നു. അര്‍ബാസിനെ വീട്ടില്‍ ഒറ്റയ്ക്ക് ഇരുത്തിയാണ് പോയത്. തിരിച്ചു വരുന്നതു വരെ പുറത്തിറങ്ങരുതെന്ന് പറഞ്ഞിരുന്നു. അന്ന് വൈകുന്നേരം അഞ്ചു മണി വരെ അവന്‍ വീട്ടിലുണ്ടായിരുന്നു. എപ്പോള്‍ തിരിച്ചെത്തുമെന്ന് അന്വേഷിച്ച് എന്നെ വിളിക്കുകയും ചെയ്തിരുന്നു. ഏഴു മണിയോടെ വീട്ടിലെത്തിയപ്പോള്‍ അര്‍ബാസിനെ കാണാനുണ്ടായിരുന്നില്ല. അടുത്ത ദിവസം പോലീസ് വിളിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്- മാതാവ് നജീമ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ നജീമയുടെ ഭര്‍ത്താവ് മൂന്ന് വര്‍ഷമം മു്മ്പാണ് മരണപ്പെട്ടത്. അര്‍ബാസിന്റെ സഹോദരി ലണ്ടനില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറാണ്.
 

Latest News