VIDEO ദല്‍ഹി എയര്‍പോര്‍ട്ട് വിഐപി ലോഞ്ചില്‍ കുരങ്ങ് കയറി നിരങ്ങി

ന്യൂദല്‍ഹി- ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ ടിക്കറ്റിലാതെ എത്തിയ 'യാത്രികന്‍' അധികൃതരെ വട്ടംകറക്കി. എയര്‍പോര്‍ട്ടില്‍ കയറിയ കുരങ്ങ് ബാര്‍ കൗണ്ടറില്‍ കയറി നിരങ്ങുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതു വൈറലായി. കുരങ്ങ് ഫ്രൂട്ട് ജ്യൂസ് എടുത്ത് കുടിക്കുയും ചെയ്തു. ഡൊമസ്റ്റിക് യാത്രക്കാരുടെ പ്രീമിയം പ്ലാസ് ലോഞ്ചിലായിരുന്നു കുരങ്ങിന്റെ മിന്നല്‍ സന്ദര്‍ശനം. അന്തംവിട്ട യാത്രക്കാരെല്ലാം മെബൈലെടുത്ത് രംഗം പകര്‍ത്തുന്ന തിരക്കിലായിരുന്നു. കുരങ്ങ് ആരേയും ഉപദ്രിവിച്ചില്ലെന്നും പിന്നീട് രക്ഷപ്പെടുത്തി പുറത്തെത്തിച്ചെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Latest News