ഗുരുഗ്രാം- അയൽവാസിയുടെ പട്ടിയെ വശീകരിച്ച് ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 67-കാരൻ പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാം സോഹ്ന മേഖലയിലാണ് നാണിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് എന്നയാളെ പോലീസ് പിടികൂടി. ഇയാളുടെ അയൽവാസി മുകേഷിന്റെ പട്ടിയെയാണ് ഇയാൾ കഴിഞ്ഞ മാസം 28ന് ലൈംഗീകമായി ഉപദ്രവിച്ചത്. പട്ടിയെ കാണാതായതിനെ തുടർന്ന് മുകേഷ് അന്വേഷിച്ചപ്പോഴാണ് സുരേഷ് പട്ടിയുമായി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യത്തിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് മുകേഷ് മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ തന്നെ വ്യക്തിഹത്യ നടത്താൻ മുകേഷ് ശ്രമിക്കുകയാണെന്ന് സുരേഷ് ആരോപിച്ചു. എന്നാൽ നേരത്തെ മൊബൈലിൽ ഇക്കാര്യം റെക്കോർഡ് ചെയ്ത മുകേഷ് തന്റെ കയ്യിൽ തെളിവുണ്ടെന്ന് വ്യക്തമാക്കി. തെളിവ് ഉണ്ടായിരുന്നില്ലെങ്കിൽ തന്നെ ആരും വിശ്വസിക്കുമായിരുന്നില്ല. പ്രായമേറിയ ഒരാൾ എന്തുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ലെന്നും സുരേഷ് പറഞ്ഞു. തുടർന്ന് ഇയാൾ പോലീസിൽ പരാതിയും നൽകി. വീഡിയോയും പോലീസിൽ സമർപ്പിച്ചു.