റിയാദ്- പതിനാറ് വര്‍ഷമായി കോമയില്‍ തുടരുന്ന വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന് വീണ്ടും പ്രാര്‍ഥനയോടെ ജനമനസ്സുകളില്‍. 2005 ല്‍ ഒരു കാര്‍ അപകടത്തിലാണ് രാജകുമാരന് കോമയിലേക്ക് പോയത്.
ഉറങ്ങുന്ന രാജകുമാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിന്‍സിന്റെ വീഡിയോ ബന്ധുവായ റിമാ ബിന്ത് തലാല്‍ രാജകുമാരി ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചത് സമൂഹ മാധ്യമങ്ങള്‍ പ്രാര്‍ഥനകളോടെയാണ് സ്വീകരിച്ചത്.
അല്ലാഹു സംരക്ഷിക്കുകയും ഭേദമാക്കുകയും ചെയ്യട്ടെ എന്ന പ്രാര്‍ഥനയോടെ അവര്‍ പങ്കുവെച്ച വീഡിയോയില്‍ അല്‍ വലീദ് രാജകുമാരന് ലൈഫ് സപ്പോര്‍ട്ട് മെഷിനോട് കൂടി കിടക്കുന്നത് കാണാം. സൗദി ദേശീയ ദിനനത്തിലെടുത്ത വീഡിയോയില്‍ സൗദി പതാകകളുമുണ്ട്.
പ്രിന്‍സിന്റെ ലൈഫ് സപ്പോര്‍ട്ട് എന്തു കൊണ്ട് നീക്കുന്നില്ലെന്ന് പലരും ചോദിക്കാറുണ്ടെന്ന് പിതാ് ഖാലിദ് രാജകുമാരന് ഈയിടെ പറഞ്ഞിരുന്നു.
അവന് അപകടത്തില്‍ മരിക്കണമെന്നായിരുന്ന ദൈവനിശ്ചയമെങ്കില്‍ ഇപ്പോള്‍ മകന് ഖബറിനകത്താകുമായിരുന്നുവെന്നാണ് അദ്ദേഹം നല്കിയ മറുപടി.
സൗദി കോടീശ്വരന് അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ മരുമകനാണ് പ്രിന്‍സ് അല്‍ വലീദ്.
حبيبي الله يحفظك ويشفيك ويعافيك . pic.twitter.com/VwnCjAazJc
— ريما بنت طلال (@Rima_Talal) September 26, 2021