ചണ്ഡീഗഡ്- കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം നിൽക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദു. പ്രതിലോമ ശക്തികൾ തന്നെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എന്നാൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് പഞ്ചാബിനെ വിജയത്തിൽ എത്തിക്കുമെന്നും സിദ്ദു വ്യക്തമാക്കി. ട്വിറ്റർ സന്ദേശത്തിലാണ് സിദ്ദു നയം വ്യക്തമാക്കിയത്.