വാഷിംഗ്ടണ്‍-ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണങ്ങളെത്തുടര്‍ന്ന് മാതൃകമ്പനിയായ ഫേ്‌സ്ബുക്കിനെ നിര്‍ത്തിപ്പൊരിച്ച് യുഎസ് സെനറ്റ്. വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട ഇന്‍സ്റ്റഗ്രാമിന്റെ തന്നെ ഗവേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സെനറ്റിന്റെ വിമര്‍ശനം. ഫേ്‌സ്ബുക്ക് സുരക്ഷാ മേധാവി ആന്റിഗോ ഡേവിസ് ആണ് സെനറ്റിന് മുമ്പില്‍ ഹാജരായത്. കുട്ടികളുടെ ആരോഗ്യത്തെ പ്ലാറ്റ്‌ഫോം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോവിസിന് ഹാജരാകേണ്ടി വന്നത്. കുട്ടികള്‍ക്ക് അവരുടെ ശരീരത്തോടുള്ള കാഴ്ചപ്പാടിലും അവരുടെ ആത്മവിശ്വാസത്തിലും ഇന്‍സ്റ്റഗ്രാം വിപരീതമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍. തങ്ങളിലെ ആശങ്കയ്ക്കും വിഷാദത്തിനും കാരണം ഇന്‍സ്റ്റഗ്രാം ആണെന്ന് കൗമാരക്കാര്‍ തന്നെ ആരോപിക്കുന്നുണ്ട്.
എന്നാല്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഗവേഷണം നടത്തിയതെന്നാണ് ഫേസ്ബുക്കിന്റെ വാദം. ഇന്‍സ്റ്റഗ്രാമിന്റെ ഗവേഷണ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം തുടങ്ങുമ്പോള്‍ അത്തരം റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല എന്തായിരുന്നു ഫേ്‌സ്ബുക്കിന്റെ നിലപാട്. ഇത് സെനറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
'കുട്ടികളുടെ ക്ഷേമത്തേക്കാള്‍ ഉത്പങ്ങളുടെ വളര്‍ച്ചയ്ക്കാണ് ഫേ്‌സ്ബുക്ക് പ്രാധാന്യം നല്‍കുന്നത്. അവയെ സംരക്ഷിക്കുന്നതിന് നീതീകരിക്കാനാവാത്ത നടപടികളാണ് ഫേസ്ബുക്ക് കൈക്കൊണ്ടത്. ഉത്തരവാദിത്ത്വമേറ്റെടുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. ഫേ്‌സ്ബുക്കിനെ എങ്ങനെ വിശ്വസിക്കും?' സെനറ്റിന് നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ബ്ലൂമെന്‍താള്‍ ചോദിച്ചു.സെനറ്റ് അംഗങ്ങളുടെ മിക്ക ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട ഫേസ്ബുക്ക് ടീമിനോട് അന്വേഷിക്കേണ്ടതുണ്ട് എന്ന് മാത്രമായിരുന്നു ഡേവിസിന്റെ മറുപടി.