അബുദാബി- നറുക്കെടുക്കുന്നതിന് തൊട്ടുമുമ്പെടുത്ത കൂപ്പണിലൂടെ ഇന്ത്യന്‍ പ്രവാസി ദമ്പതികള്‍ക്ക് പത്തു ലക്ഷം ദിര്‍ഹമിന്റെ സമ്മാനം. ദുബായ് മഹ്്ഫൂസ് ലക്ഷാധിപതി നറുക്കെടുപ്പിലാണ് ദുബായില്‍ താമസിക്കുന്ന മിര്‍ വിജയിച്ചത്. ഇക്കൊല്ലത്തെ മഹ്ഫുസിന്റെ പതിനഞ്ചാമത്തെ മില്യനയര്‍ ആണ് മിര്‍. നറുക്കെടുക്കാന് അഞ്ചു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇവര്‍ ടിക്കറ്റെടുത്തത്.
മത്സരത്തില്‍ രണ്ടാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്. ഭാഗ്യ നമ്പരിന്റെ അഞ്ചക്കങ്ങളും ഇവരെടുത്ത കൂപ്പണിന്റെ നമ്പരുമായി ഒത്തുവന്നതോടെയാണ് വിജയിയെ പ്രഖ്യാപിച്ചത്.
സെയില്‍സ് മാനേജരായി ജോലി ചെയ്യുകയാണ് 34 കാരനായ മിര്‍. ഇദ്ദേഹത്തിന്റെ ഭാര്യക്ക് ഒരാഴ്ച മുമ്പ് ആയിരം ദിര്‍ഹം സമ്മാനം അടിച്ചിരുന്നു.