വിമാനത്തിൽ കയറാനും പൊതുഗതാഗതം ഉപയോഗിക്കാനും
വ്യാപാരസ്ഥാപനങ്ങളിൽ പ്രവേശിക്കാനും രണ്ടു ഡോസ് നിർബന്ധം
റിയാദ്- സൗദി അറേബ്യയിൽ രണ്ടു ഡോസ് വാക്സിനെടുക്കാത്തവർക്ക് പോതുസ്ഥലങ്ങളിൽ പ്രവേശനം നൽകില്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിമാനം, പൊതുഗതാഗതം എന്നിവയിലെ യാത്ര, വ്യാപാര, വാണിജ്യ, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം സ്ഥാപനങ്ങളിലെ പ്രവേശനം രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ. ഈ മാസം 10 പുലർച്ചെ ആറു മണിക്കാണ് ഈ വ്യവസ്ഥ നിലവിൽ വരിക. ആരോഗ്യന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിന്‍ ഈ തിയ്യതിക്ക് മുമ്പ് എല്ലാവരും എടുക്കേണ്ടതുണ്ട്. നേരത്തെ കോവിഡ് ബാധിച്ച് ഒരു ഡോസ് എടുത്തവരും രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ തവക്കല്‍നായില്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.രണ്ടു ഡോസ് എടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനവും അനുവദിക്കില്ല