മുംബൈ- വാട്‌സ്ആപ്പ് ചാറ്റ് കമ്പോസറില്‍ ഇന്ത്യന്‍ രൂപയുടെ ചിഹ്നം (₹) ഉള്‍പ്പെടുത്തി. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പെയ്‌മെന്റ് എളുപ്പമാക്കാനാണ് നടപടിയെന്ന് വാട്‌സ്ആപ്പ് അറിയിച്ചു.
ഇന്ത്യയിലെ രണ്ട് കോടിയിലേറെ വരുന്ന സ്‌റ്റോറുകളിലെ പെയ്‌മെന്റിനായ് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും വാട്‌സ്ആപ്പ് ക്യാമറ ഐക്കണിലൂടെ സാധിക്കും. ഇന്ത്യയില്‍ 2020 നവംബറിലാണ് വാട്‌സ്ആപ്പ് പെയ്‌മെന്റ് സര്‍വീസ് ആരംഭിച്ചു.