Sorry, you need to enable JavaScript to visit this website.

VIDEO ബ്രേയ്ക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍; വനിതയുടെ ഡ്രൈവിംഗ് പഠനം അപകടത്തില്‍

റിയാദ് - സൗദി വനിത ഡ്രൈവിംഗ് പഠിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് അലക്കുകടയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. വളരെ കരുതലോടെയാണ് സൗദി വനിത കാറോടിച്ചിരുന്നത്. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സമീപത്തെ സീറ്റില്‍ മകനുമുണ്ടായിരുന്നു. അലക്കുകടക്കു സമീപമെത്തിയപ്പോള്‍ സാവകാശം വലതു വശത്തേക്ക് തിരിച്ച് സ്ഥാപനത്തിനു മുന്നില്‍ കാര്‍ നിര്‍ത്താന്‍ വനിതയോട് മകന്‍ ആവശ്യപ്പെട്ടു.
ഇതുപ്രകാരം വലത്തേക്ക് തിരിച്ച് കാര്‍ ലോണ്‍ട്രിക്കു മുന്നില്‍ നിര്‍ത്തുന്നതിനിടെ ബ്രേയ്ക്കിനു പകരം ഇവര്‍ ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി വനിതയുടെ മകന്‍ തന്നെ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

Latest News