ന്യൂദല്‍ഹി- സാരി ഉടുത്ത സ്ത്രീക്ക് പ്രവേശനം അനുവദിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന വിവാദത്തിലായ ദല്‍ഹിയിലെ റെസ്റ്റോറന്റ് അടച്ചൂപൂട്ടി. ലൈസന്‍സില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഉടമ പ്രവര്‍ത്തനം നിര്‍ത്ിതയത്.
പൊതുസ്ഥലം കൈയേറിയതായും വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവര്‍ത്തിച്ചതെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സാരി ഉടുത്തതിനല്ല, സ്ത്രീ തങ്ങളുടെ ജീവനക്കാരില്‍ ഒരാളെ അടിച്ചതിനാലാണ് പ്രവേശനം നിഷേധിച്ചതെന്ന് റെസ്റ്റോറന്റ് ഉടമകള്‍ പിന്നീട് സി.സി.ടി.വി ദൃശ്യം പുറത്തുവിട്ട് അവകാശപ്പെട്ടിരുന്നു.