ന്യൂദല്‍ഹി- ഒരു ദിവസംകൊണ്ട് മാജിക്ക് പോലെ ഉണ്ടായതല്ല കനയ്യ കുമാറെന്നും ജെ.എന്‍.യു സമരകാലം മുതല്‍ അയാള്‍ക്കു പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഠിനപ്രയത്‌നം കൂടിയുണ്ടായിരുന്നുവെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. വ്യക്തിപരമായ ആഗ്രഹങ്ങള്‍ മൂലമാണ് കനയ്യ പാര്‍ട്ടി വിട്ടതെത്. പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോയതാണ്. പാര്‍ട്ടി പദവികളില്‍ നിന്ന് കനയ്യയെ പുറത്താക്കിയതായും ഡി.രാജ വ്യക്തമാക്കി.
കനയ്യ കുമാര്‍ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നപ്പോള്‍ സംരക്ഷണം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് കനയ്യ കുമാറിന് പ്രതിബദ്ധത ഇല്ലായിരുന്നു. പാര്‍ട്ടിയേയും ആദര്‍ശങ്ങളേയും കനയ്യ കുമാര്‍ വഞ്ചിച്ചുവെന്നും ഡി. രാജ പറഞ്ഞു.
കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി നേരത്തെ ഡി. രാജ രംഗത്തെത്തിയിരുന്നു.
ചൊവ്വാഴ്ച കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.