Sorry, you need to enable JavaScript to visit this website.

അബ്‌ഖൈഖ് എണ്ണ ശുദ്ധീകരണശാലക്ക് ആഗോള അംഗീകാരം

ദമാം- സൗദിയുടെ അഭിമാന സ്തംഭമായ വ്യവസായ സ്ഥാപനം അറാംകോക്ക് വീണ്ടും ലോക സാമ്പത്തിക ഫോറത്തിന്റെ അംഗീകാരം. അബ്‌ഖൈഖിലെ എണ്ണ ശുദ്ധീകരണശാലയാണ് മികവിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക ഫോറത്തിന്റെ അംഗീകാരം നേടിയത്. അറാംകോയുടെ മൂന്നാമത്ത എണ്ണ കേന്ദ്രത്തിനാണ് ഈ ബഹുമതി ലഭ്യമാകുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയാണ് അബ്‌ഖൈഖിലേത്. അറാംകോയുടെ ഉസ്മാനിയ ഗ്യാസ് പ്ലാന്റും ഖുലൈല്‍ എണ്ണ സമുച്ചയവും നേരത്തെ ഈ അംഗീകാരം നേടിയിട്ടുണ്ട്. സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ ലൈറ്റ് ഹൗസ് ശൃംഖലയിലാണ് ഈ മൂന്നു സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തിയത്. നാലാം വ്യവസായ വിപ്ലവ(4ഐ.ആര്‍) സാങ്കേതിക വിദ്യയിലേക്ക് ഫാക്ടറികളേയും വിതരണശൃംഖലകളേയും ബിസിനസ് മോഡലുകളേയും നയിക്കുന്നതില്‍ നേതൃപരമായ പങ്ക് പ്രദര്‍ശിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ അംഗീകാരം നല്‍കുക. ഈ ശൃംഖലയിലേക്ക് പുതുതായി പ്രവേശനം കിട്ടുന്ന ഇരുപത്തിയൊന്ന് സ്ഥാപനങ്ങളിലൊന്നാണ് അബ്‌ഖൈഖ് എണ്ണ ശുദ്ധീകരണശാല.

 

 

Latest News